Latest News

മംഗലാപുരത്ത് പ്രഖ്യാപനമായി: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബര്‍ 27,28,29

മംഗലാപുരം: വിദ്യാഭ്യാസ സ്വാന്തന സേവന മേഖലയില്‍ അമ്പതാണ്ടിലേക്ക് കടക്കു ദക്ഷിണേന്ത്യയിലെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ദേളി ജാമിഅ സഅദിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം 2019 ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടത്താന്‍ മംഗലാപുരത്ത് നട സമ്മേളനത്തില്‍ പ്രഖ്യാപനമായി.[www.malabarflash.com]

സമസ്ത വൈസ് പ്രസിഡണ്ടും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ സമ്മേളന തിയ്യതി പ്രഖ്യാപിച്ചു. സഅദിയ്യ വര്‍ക്കിങ് സെക്ര'റി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി അനുഗ്രഹ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും നടത്തി. 

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഹാമിം ശിഹാബ് തങ്ങള്‍ ചിക്മംഗ്ലൂര്‍, സയ്യിദ് യൂ പി എസ് തങ്ങള്‍,സയ്യിദ് അലവി തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എടപ്പലം മഹ്മൂദ് മുസ്ലിയാര്‍, മുഹമ്മദ് സ്വാലിഹ് സഅദി, കു'ശ്ശേരി അബ്ദുള്ള ബാഖവി, സൈദലവി ഖാസിമി, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍ക്ക', എന്‍ കെ എം ശാഫി സഅദി, ഡോ. അബ്ദുറശീദ് സൈനി, അബ്ദുള്ള ഫൈസി മൊഗ്രാല്‍, എം എ അബ്ദുല്‍ വഹാബ്, സി എല്‍ ഹമീദ്, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, എസ് എം ആര്‍ റഷീദ് ഹാജി, ഹൈദര്‍ പരിത്തിപ്പാടി, മുക്രി ഇബ്രാഹി ഹാജി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, യൂസഫ് ഹാജി, സിദ്ദീഖ് ഹാജി സുപ്രീം, ഫ്രീ കുവൈറ്റ് അബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍ ഹാജി ബഹ്‌റൈന്‍, ഇബ്രാഹി ഹാജി ഉപ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും യഅ്കൂബ് സഅദി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.