Latest News

മുല്ലപ്പൂക്കെട്ടിൽ ഒളിപ്പിച്ച് കഞ്ചാവുകടത്ത്; യുവതി അറസ്റ്റിൽ

പാലക്കാട്∙ മുല്ലപ്പൂക്കെട്ടിനൊപ്പം ഒളിപ്പിച്ചു കടത്തിയ ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവുർ ആഞ്ഞിലയ്ക്കൽ പള്ളിക്കലിൽ പ്രീത(29)യെയാണു കെഎസ്ആർടിസി ബസിൽ കടത്തിയ അരക്കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.[www.malabarflash.com]

രാത്രി വാളയാർ ടോൾപ്ലാസയിൽ പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പരിശോധനയിലാണു കഞ്ചാവു പിടിച്ചത്. ഷോൾഡർ ബാഗിൽ പ്രത്യേക അറ ഉണ്ടാക്കി കഞ്ചാവു സൂക്ഷിച്ച ശേഷം മണം പുറത്തു വരാതിരിക്കാൻ മുല്ലപ്പൂവു നിറച്ചാണു കടത്തിയിരുന്നത്.

കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ ഇടനിലക്കാരിയാണു പിടിയിലായതെന്നും സമാനമായി ഇവർ നേരത്തെയും കഞ്ചാവു കടത്തിയെന്നുമാണു എക്സൈസിനു ലഭിക്കുന്ന വിവരം.

എക്സൈസ് സിഐ എം.രാകേഷ്, ഇൻസ്പെക്ടർ ടി.രാജീവ്, പ്രിവന്റീവ് ഓഫിസർമാരായ വിപിൻദാസ്, മനോജ്‌കുമാർ ,സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്, ബിനു, ജോൺസൺ, വിനു, വനിത സിവിൽ എക്സൈസ് ഓഫിസർ സ്മിത, ഡ്രൈവർ ശെൽവകുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.