ദേളി: രാജ്യത്തിന്റെകാവല്‍ ഭടന്മാരായ ജവാന്മാര്‍ക്കെതിരെ നടന്ന ഭീകരാക്രമത്തെ ശക്തമായി അവലപിച്ച് ധീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് സഅദിയ്യ വിദ്യാഭ്യാസ സമുഛയത്തിലെ എണ്ണായിരത്തോളംവിദ്യാര്‍ത്ഥികളൊരുക്കിയ ഗ്രാന്റ് അസംബ്ലി ഭീകരതക്ക് താക്കീതായി.[www.malabarflash.com]
സഅദിയ്യ ഈ നാടിന്റെസൗഭാഗ്യമാണ്. നാടിനൊപ്പം നീങ്ങുന്ന സഅദിയ്യയുടെകൂടെ നിന്ന് നടിന്റെ നന്മക്ക് പ്രവര്‍ത്തിക്കാന് ഞാന്‍ പ്രതിജ്ഞാപദ്ധനാണ് രാജ്യത്തിന്റെ അഘണ്ഡതക്കും മതേതരത്തത്തിനും പരസ്പര സാഹോദര്യത്തിനും വിഘാതമാവുന്ന വര്‍ഗീയ ഭീകര തീവ്രവാത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഞാന്‍ ശക്തമായി നിലകൊള്ളുമെന്ന് പ്രതിജ്ഞചെയ്യുന്നു.
രാജ്യസുരക്ഷക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നു. ഇതിനെതിരെ പോരാടുന്ന ധീര ജവാന്മാരോട് സഅദിയ്യ ഐക്യപ്പെടുന്നു” എന്ന പ്രതിജ്ഞ വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റു പറഞ്ഞു.
സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ചേര്ന്ന പരിപാടി സഅദിയ്യ സെക്രട്ടറികെ പി ഹുസൈന്‍ സഅദി കെസിറോഡ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഹനീഫ് അനീസ്, ചിയ്യൂര്‍ അബ്ദുള്ള സഅദി, ആസിഫ് ഫാളിലി, ഇബ്‌റാഹിം സഅദി, ഫാസില്‍ സഅദി, ശറഫുദ്ദീന്‍ സഅദി, കെ എസ് മുഹമ്മദ് മുസ്തഫ, ഹാഫിള്‍ അഹ്മദ് സഅദി, ആബിദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment