മധുരൈ: നടന്‍ ചിമ്പുവിന്റെ സഹോദരനും സംവിധായകന്‍ ടി രാജേന്ദറിന്റെ മകനുമായ കുലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. തമിഴ് സംഗീത സംവിധായകനായ കുലരസന്‍ ചെന്നൈ അണ്ണാ ശാലയിലെ പള്ളിയില്‍ വെച്ചാണ് മതം മാറ്റം നടത്തിയത്.[www.malabarflash.com]
ചിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ‘ഇത് നമ്മ ആള്’ എന്ന സിനിമക്ക് വേണ്ടി സംഗീതം ചെയ്തത് കുലരസന്‍ ആയിരുന്നു. മകന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി സംവിധായകന്‍ ടി രാജേന്ദര്‍ പറഞ്ഞു. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.
ഇതിന് മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച സംഗീത സംവിധായകര്‍ എആര്‍ റഹ്മാന്‍, യുവന്‍ ശങ്കര്‍ രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുലരസന്‍ മതം മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിതാവ് രാജേന്ദറിന്റേയും മാതാവ് ഉഷയുടെയും ആശിര്‍വാദത്തോടെ കുലരസന്‍ മതം മാറുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അലൈ, സൊന്നാല്‍ കാതല എന്നീ സിനിമകളില്‍ കുലരസന്‍ അഭിനയിച്ചിട്ടുണ്ട്.
പിതാവ് രാജേന്ദറിന്റേയും മാതാവ് ഉഷയുടെയും ആശിര്‍വാദത്തോടെ കുലരസന്‍ മതം മാറുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അലൈ, സൊന്നാല്‍ കാതല എന്നീ സിനിമകളില്‍ കുലരസന്‍ അഭിനയിച്ചിട്ടുണ്ട്.
No comments:
Post a Comment