Latest News

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വെട്ടികൊന്നു

കാസര്‍കോട്: പെരിയ കല്യോട്ട് സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷ് (24) ആണ് മരിച്ചത്.[www.malabarflash.com]

മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തി (21)നെഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തേക്ക് കൊണ്ടു പോയിട്ടുണ്ട്. സിപിഎം സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ആരോപിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.