കാഞ്ഞങ്ങാട്: നാടിനെ നടുക്കിക്കൊണ്ട് കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊന്നത് സിപിഎമ്മിന്റെ അറിവോടെയാണ് എന്നതിനുള്ള തെളിവാണ് ജനുവരി ഏഴിന് ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫ കല്യോട്ട് നടത്തിയ പ്രസംഗമെന്ന് യൂത്ത് കോണ്ഗ്രസ്. മുസ്തഫയെ ഉൾപ്പെടെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി ഐജിക്ക് പരാതി നൽകി.[www.malabarflash.com]
പ്രതിചേർക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും തെളിവുകൾസഹിതം കോടതിയെ സമീപിക്കുമെന്നും യൂത്ത് കോണ്ഗ്രസ് അറിയിച്ചു.
നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരുന്നതിന് സിബിഐ അന്വേഷണം അനിവാര്യമാണെന്നും സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

No comments:
Post a Comment