Latest News

ജീവിച്ചിരിക്കുന്ന മാതാവിന് മകൻ ഖബറൊരുക്കി; പരാതിയിൽ വനിതാകമ്മിഷൻ വിശദീകരണംതേടി

മലപ്പുറം: ജീവിച്ചിരിക്കുന്ന മാതാവിന് ഖബറൊരുക്കിയെന്ന പരാതിയിൽ വനിതാകമ്മിഷൻ മകനിൽനിന്ന് വിശദീകരണംതേടി. തിങ്കളാഴ്ച മലപ്പുറത്ത് നടന്ന മെഗാ അദാലത്തിൽ മാതാവിന്റെ പരാതിയിലാണ്‌ മകനോട് കമ്മിഷൻ വിശദീകരണംതേടിയത്.[www.malabarflash.com]

ഇളയമകന് സ്വത്ത് നൽകിയതിലുള്ള ദേഷ്യത്തിലാണ് ജീവിച്ചിരിക്കുന്ന മാതാവിന് മൂത്തമകൻ ഖബറിടമൊരുക്കിയത്.

നേരത്തെ ഗ്രാമപ്പഞ്ചായത്ത് മുഖേനയും ജനപ്രതിനിധികൾ വഴിയും ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്ന് പ്രശ്നപരിഹാരത്തിന് കമ്മിഷൻ ശ്രമിച്ചെങ്കിലും ഇരുകക്ഷികളും ഹാജരാകാതിരുന്നതിനാൽ കേസ് മറ്റൊരുദിവസത്തേക്ക് മാറ്റിയതായി കമ്മിഷൻ അംഗം ഇ.എം. രാധ പറഞ്ഞു.

അനധികൃതമായി സ്ഥലംമാറ്റിയെന്നും ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നുമുള്ള നിലമ്പൂരിലെ പട്ടികവർഗവകുപ്പിന് കീഴിലുള്ള സ്‌കൂളിലെ അധ്യാപികയുടെ പരാതിയിൽ അന്വേഷണം നടത്താനും അദാലത്തിൽ കമ്മിഷൻ തീരുമാനിച്ചു. പരാതിയിൽ മാർച്ചിൽ കമ്മിഷൻ നേരിട്ട് അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പരാതിയോടൊപ്പം സ്‌കൂളിൽനിന്നുമുള്ള മറ്റു പരാതികളും അന്വേഷിക്കുമെന്നും കമ്മിഷൻ പറഞ്ഞു.

അദാലത്തിൽ 53 പരാതികൾ പരിഗണിച്ചതിൽ ആറെണ്ണം തീർപ്പാക്കി. ആറെണ്ണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം ഇ.എം രാധ, അഡ്വ. റീബ എബ്രഹാം, പ്രീതി ശിവരാമൻ, അഡ്വ. രാജേഷ് പുതുക്കാട്, വനിതാസെൽ എസ്.ഐ സഫിയ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.