ദുബൈ: ന്യൂസിലാന്‍ഡ് ആക്രമണത്തിന് ശേഷം മുസ്‌ലിംങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച പ്രധാനമന്ത്രി ജസീന്ദാ ആര്‍ഡേണിനും കൊല്ലപ്പെട്ടവര്‍ക്കും യുഎഇയുടെ ആദരം.[www.malabarflash.com]
ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം തന്റെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിലൂടെ ന്യൂസിലാന്‍ഡിലെ മുസ്‌ലിംങ്ങള്‍ക്ക് താങ്ങായ ജസീന്ദയ്ക്ക് നന്ദിയറിയിച്ചു.
കൂടാതെ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന ജസീന്ദയുടെ ചിത്രം ലൈറ്റ് ഷോയായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ലൈറ്റ് ഷോയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment