Latest News

പെരിയ ഇരട്ടക്കൊല: വ്യക്തിവൈരാഗ്യമെന്ന്​ പ്രാഥമിക റിപ്പോർട്ട്

കാ​സ​ർ​കോ​ട്​: പെ​രി​യ ക​ല്യോ​ട്ട്​ ര​ണ്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണെ​ന്ന്​ ക്രൈം ​ബ്രാ​ഞ്ചി​​ന്റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. കേ​സി​ൽ ലോ​ക്ക​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ചെ​യ്​​ത ഒ​ന്നാം​പ്ര​തി പീ​താം​ബ​ര​നെ മ​ർ​ദി​ച്ച്​ കൈ​യെ​ല്ല്​ പൊ​ട്ടി​ച്ച​തി​ലെ വൈ​രാ​ഗ്യ​മാ​ണ്​ കാ​ര​ണ​മെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ വി​ല​യി​രു​ത്ത​ൽ.[www.malabarflash.com]

രാ​ഷ്​​ട്രീ​യ​വൈ​രാ​ഗ്യ​മു​ണ്ടെ​ങ്കി​ലും കൊ​ല​ക്ക്​ കാ​ര​ണം വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടിന്റെ  ഉ​ള്ള​ട​ക്കം. ജ​നു​വ​രി അ​ഞ്ചി​ന്​ ക​ല്യോ​ട്ടുവെ​ച്ച്​  പീ​താം​ബ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ വൈ​രാ​ഗ്യ​മാ​ണ്​ കൊ​ല​പാ​ത​ക​മെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം പ​റ​യു​ന്ന​ത്.

ജ​നു​വ​രി ഒ​ന്നി​ന്​ ​കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​നാ​യ ക​​ല്യോട്ടെ എം.​കെ. ശ​ര​ത്തി​നെ (കൊ​ല്ല​പ്പെ​ട്ട​യാ​ള​ല്ല) മു​ന്നാ​ട്​ പീ​പ്പി​ൾ​സ്​ കോ​ള​ജി​ൽവെ​ച്ച്​ എ​സ്.​എ​ഫ്.ഐ ​ക്കാ​ർ മ​ർ​ദി​ച്ചി​രു​ന്നു. ഇ​ത്​ ചോ​ദ്യം​ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ കല്ലിയോട്ടക്ക്  വി​ദ്യാ​ർ​ഥി​ക​ളെ​യും കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന പീ​പ്പി​ൾ​സ്​ കോ​ള​ജ്​ ബ​സി​നെ ത​ട​യാ​ൻ കാ​ത്തി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ബ​സ്​ ഡ്രൈ​വ​ർ​ക്ക്​ സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​  ബ​സ്​ മ​റ്റൊ​രു വ​ഴി​ക്കു​കൂ​ടി ക​ട​ന്നു​പോ​യി. അ​ടു​ത്ത​ദി​വ​സം ക​ല്യോ​ട്ടുെ​വ​ച്ച്​ അ​തേ ബ​സി​നെ കോ​ൺ​ഗ്ര​സു​കാ​ർ ത​ട​ഞ്ഞു. ശ​ര​ത്തി​നെ മ​ർ​ദി​ച്ച​തി​ന്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. ത​ല്ലി​യാ​ൽ ബ​സ്​ അ​തു​വ​ഴി ക​ട​ന്നു​പോ​കി​ല്ല എ​ന്ന്​ പ​റ​ഞ്ഞു. ഇ​തി​നു​ള്ള മ​റു​പ​ടി​യെ​ന്നോ​ണം ശ​ര​ത്തി​നെ വീ​ണ്ടും കോ​ള​ജി​ൽവെ ​ച്ച്​ മു​റി​യി​ലി​ട്ടു പൂ​ട്ടി മ​ർ​ദി​ച്ചു. ശ​ര​ത്​ ഇ​ക്കാ​ര്യം കൊ​ല്ല​പ്പെ​ട്ട ശ​ര​ത്​​ലാ​ലി​നോ​ടു​ൾപ്പെടെ പ​റ​ഞ്ഞു.

ജ​നു​വ​രി അ​ഞ്ചി​ന്​ ശ​ര​ത്​​ലാ​ൽ ഉ​ൾപ്പെ​ടെ​യു​ള്ള​വ​ർ പീ​പ്പി​ൾ​സ്​ കോ​ള​ജ്​ ബ​സ്​ കല്ലിയോട്ട് ത​ട​ഞ്ഞ്​ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ന്ന കാ​ര്യം ചോ​ദി​ച്ചു.  ഈ ​സ​മ​യ​ത്ത്​ ക​ല്യോ​ട്ട്​ ക​ട​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പീ​താം​ബ​ര​നും പ്ര​വാ​സി ​സം​ഘം പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ന്ദ്ര​നും ഇ​ട​പെ​ട്ട്​ ബ​സു​കാ​രു​ടെ​യും കോ​ള​ജ്​ മാനേജ്‌മെന്റിന്റെയും പ​ക്ഷം​ചേ​ർ​ന്ന്​ സം​സാ​രി​ച്ചു. ഇ​ത്​ സം​ഘ​ട്ട​ന​ത്തി​നു കാ​ര​ണ​മാ​യി. പീ​താം​ബ​ര​​ന്റെ  കൈ​ക്ക്​ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പ​ത്തു​​പേ​ർ​ക്കെ​തി​രെ ബേ​ക്ക​ൽ പോലീ​സ്​ കേ​സെ​ടു​ത്തു. കേ​സി​ൽ ഒ​ന്നാം​പ്ര​തി ശ​ര​ത്​​ലാ​ൽ ഉ​ൾപ്പെ​ടെ​യു​ള്ള​വ​രെ റി​മാ​ൻ​ഡ്​​ചെ​യ്തു.

കൃ​പേ​ഷ്​ ആ​ദ്യം പ്ര​തി​യാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട്​ പോലീ​സ്​ ഒ​ഴി​വാ​ക്കി. കൃപേ​ഷി​​ന്റെ  പി​താ​വ്​ കൃ​ഷ്​​ണ​ൻ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. പ്ര​തി​ക​ൾ റി​മാ​ൻ​ഡ്​​ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു പീ​താം​ബ​ര​നും കൂ​ട്ട​രും.

കല്ലിയോട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം പെ​രു​ങ്ക​ളി​യാ​ട്ടം സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ന്​  ര​ണ്ടു​ദി​വ​സം മു​മ്പ്​ ശ​ര​ത്​​ലാ​ൽ റി​മാ​ൻ​ഡ്​​ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി. തി​രി​ച്ച​ടി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന പീ​താം​ബ​ര​ന്​ അ​വ​സ​രം കി​ട്ടി​യ​ത്​ ഫെ​ബ്രു​വ​രി 17ന്​ ​ഞാ​യ​റാ​ഴ്​​ച പെ​രു​ങ്ക​ളി​യാ​ട്ടം സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​​​ന്റെ അ​ന്നാ​ണ്. അ​ത്​ ര​ണ്ടു​പേ​രു​ടെ കൊ​ല​യി​ൽ ക​ലാ​ശി​ച്ചു​വെ​ന്ന്​ ക്രൈം ​ബ്രാ​ഞ്ച്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പീതാംബരന്റെ പ്രതികാരനീക്കത്തെ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ തടഞ്ഞിരുന്നു. എന്നാല്‍ ചില പ്രാദേശിക നേതാക്കള്‍ക്ക്‌ ഇക്കാര്യമറിയാമായിരുന്നു. ഇടതുമുന്നണി പ്രചരണ യാത്ര നടക്കുന്നതിനാല്‍ സമചിത്തത പാലിക്കണമെന്നു എം.എല്‍.എ അടക്കം പലരും താക്കീത്‌ നല്‍കിയെങ്കിലും അത്‌ അവഗണിച്ച്‌ ഒന്‍പതംഗ സംഘം മുന്നോട്ടു പോകുകയായിരുന്നുവെന്ന വിവരം ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ടിലുണ്ട്‌.
അതെ സമയം പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​യെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്​​റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ത്താ​ത്ത​തി​നെ തു​ട​ര്‍ന്ന് ജ​യി​ലി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ചു. ഇ​ര​ട്ട​ക്കൊ​ല കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ ക​ണ്ണോ​ത്തെ ര​ഞ്ജി​ത്തി​നെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​നാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യ​ത്. തു​ട​ര്‍ന്ന് ഒ​ന്നാം​ക്ലാ​സ് (ഒ​ന്ന്) മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ര​ഞ്ജി​ത്തി​നെ ഹാ​ജ​രാ​ക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.