ഹിസാര്‍: 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 68 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍വീണ ഒന്നര വയസുള്ള കുട്ടിയെ രക്ഷിച്ചു. ഹരിയാണയിലെ ഹിസാറില്‍ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.[www.malabarflash.com]
ഒന്നര വയസുകാരനായ നദീം ഖാൻ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുഴല്‍ക്കിണറില്‍ വീണത്.
"സൈനികരും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടി സുരക്ഷിതമായിരിക്കുന്നു.
നേരത്തെ തയാറാക്കിയിരുന്ന ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ കുട്ടിയുടെ ആരോഗ്യം പരിശോധിച്ചുവരുകയാണ്."- ഹിസാര്‍ ഡി.എസ്.പി.ജോഗീന്ദര്‍ സിങ് പറഞ്ഞു.

No comments:
Post a Comment