കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പരാക്രമം നടത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയ എസ്‌ഐയെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തുകയും പോലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
കൊളവയല്‍ സുനാമി കോളനിയിലെ രാജേഷി(37)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി രാജേഷ് മദ്യലഹരിയില്‍ അയല്‍വാസിയായ കുട്ട്യനെ മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ കണ്‍ട്രോള്‍ റൂം എഎസ്‌ഐ എം ടി അജയകുമാറിനെയാണ് കൃഷ്ണന്‍ നെഞ്ചത്ത് ചവിട്ടി വീഴ്ത്തിയത്. തടയാന്‍ ചെന്ന സീനിയര്‍ പോലീസ് ഓഫീസര്‍ ഷിനുവിനെ മര്‍ദ്ദിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതിന് പിന്നാലെ രാജേഷിന്റെ ഭാര്യ സുനിത കുട്ട്യന്റെ ഭാര്യ സുശീലയെയും മകള്‍ ചിത്രയെയും മര്‍ദ്ദിക്കുകയും ചിത്രയുടെ കഴുത്തിന് പിടിച്ച് ചുവരിലിടിക്കുകയും ചെയ്തു.

No comments:
Post a Comment