Latest News

  

സതീഷ് ചന്ദ്രന്‍ പ്രചാരണം തുടങ്ങി; ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം: സതീഷ്ചന്ദ്രന്‍

നീലേശ്വരം : രാവിലെ 11.30ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 11.45 ന് നീലേശ്വരം ഏരിയാ കമ്മറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തില്‍ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു.[www.malabarflash.com] 

ഇടതുമുന്നണി പാര്‍ലിമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സിറ്റിംഗം എം പി പി കരുണാകരനാണ് സതീഷ്ചന്ദ്രന്റെ സാഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്ത സതീഷ് ചന്ദ്രന്‍ തന്നെ ജയിപ്പിക്കുന്നതിനപ്പുറം ഭൂരിപക്ഷത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കണെമെന്ന് അണികളോട് അഭ്യര്‍ത്ഥിച്ചു.

വിജയത്തില്‍ അശേഷം ആശങ്കയില്ലെന്നും വിജയിക്കുകയല്ല മറിച്ച് ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ പറഞ്ഞു. ഈ തെരെഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നും ബിജെപി യുടെ ജനദ്രോഹ ഭരണത്തെ ജനങ്ങള്‍ തൂത്തെറിയുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പി ഒന്നുമല്ലാതായിരിക്കുകയാണ് കോണ്‍ഗ്രസില്‍ നിന്നാകട്ടെ നേതാക്കള്‍ കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തില്‍ 103 കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപി യില്‍ ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. 

എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണ് മണ്ഡലത്തില്‍ നിലനില്‍ക്കുന്നത് .കാസര്‍കോട് മണ്ഡലത്തിന്റെ നഷട പ്രതാപം വീണ്ടെടുക്കാന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

മണ്ഡലം കണ്‍വെന്‍ഷന്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഇടതുമുന്നണി നേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി ജനാര്‍ദ്ദനന്‍, ടി ഗോവിന്ദന്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, കെ വി കൃഷ്ണന്‍, എ വി രാമകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം ജെ ജോയ്, സി വി ദാമോദരന്‍, അസീസ് കടപ്പുറം, ഹംസ ഹാജി, മൊയ്തീന്‍കുഞ്ഞി കളനാട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.