കൊച്ചി: തിരുവല്ലയില്‍ നടുറോഡില്‍വെച്ച് യുവാവ് തീകൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.[www.malabarflash.com]
റോഡിയോളജി വിദ്യാര്‍ഥിനിയായിരുന്ന റാന്നി അരിയൂര്‍ സ്വദേശിനി കവിത വിജയകുമാര്‍(18)ആണ് മരിച്ചത്. 65 ശതമാനത്തോളം പൊള്ളലേറ്റ് പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു
ബുധനാഴ്ച വൈകിട്ട് ആറോടെയാണ് മരണം. അണുബാധ വ്യാപിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് 12നാണ് അജിന്‍ ജെറിയെന്ന യുവാവ് പെണ്‍കുട്ടിക്കെതിരെ അതിക്രമം കാണിച്ചത്. വിവാഹാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിയ ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
No comments:
Post a Comment