തിരൂര്‍: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്റസ അധ്യാപകൻ അറസ്റ്റില്‍. പോത്തന്നൂര്‍ സ്വദേശിയായ കല്ലുമൊട്ടക്കല്‍ വീട്ടില്‍ അലിയെയാണ് (30) തിരൂര്‍ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കട്ടച്ചിറ കൊട്ടാരം പള്ളിക്ക് സമീപത്താണ് പ്രതിയെ തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജനും സംഘവും പിടികൂടിയത്.[www.malabarflash.com]
2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് 16 വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം ലൈംഗികാതിക്രമം എതിര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ഹാംഗര്‍ കൊണ്ട് പുറത്ത് അടിക്കുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

പ്രതിക്കെതിരെ പോക്‌സോ ആക്ട് പ്രകാരവും പ്രകൃതിവിരുദ്ധ പീഡനം, ജെ.ജെ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച സംഭവസ്ഥലത്ത് പ്രതിയെയുംകൊണ്ട് തെളിവെടുപ്പ് നടത്തി.
No comments:
Post a Comment