Latest News

അ​മേ​രി​ക്ക​യും ദ​ക്ഷി​ണ​കൊ​റി​യ​യും സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം അ​വ​സാ​നി​പ്പി​ക്കു​ന്നു

വാഷിങ്ടണ്‍ : അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തസൈനികാഭ്യാസം അവസാനിപ്പിക്കും. ഉത്തരകൊറിയയെ സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടി. ദക്ഷിണകൊറിയയിലുള്ള അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കില്ലെന്നും പെന്റഗണ്‍ അറിയിച്ചു.[www.malabarflash.com]

ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ​മ​ന്ത്രി​മാ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ച​ര്‍‌​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സൈ​നി​കാ​ഭ്യാ​സം നി​ര്‍​ത്താ​നാ​ണോ തീ​രു​മാ​ന​മെ​ന്ന് വ്യ​ക്ത​മ​ല്ല. 30,000ലേ​റെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക​ര്‍ സം​യു​ക്ത​സൈ​നി​കാ​ഭ്യാ​സ​ത്തി​നാ​യി ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

ആ​ണ​വ​നി​രീ​യൂ​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച്‌ ഡോ​ണ​ള്‍​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ര്‍​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞി​രു​ന്നു.

ട്രംപ് കിം ജോങ് രണ്ടാം ഉച്ചകോടിയില്‍ കരാറായില്ലെങ്കിലും ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്നും ആണവ പരീക്ഷണങ്ങള്‍ നടത്തില്ലെന്ന് കിം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചിരുന്നു.

ഉത്തര കൊറിയയ്ക്ക മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ് ഉന്നിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് പറയുന്നു. ആണവനിരായുധീകരണത്തെ കുറിച്ച് ചര്‍ച്ചചെയ്തില്ലെങ്കില്‍ താനിവിടെ വരില്ലെന്നായിരുന്നു ഇതെ കുറിച്ച് കിം ജോങ് ഉന്നിന്റെ മറുപടി. ഇത് കേട്ട ട്രംപ് അത് ഒരു നല്ല മറുപടിയാണെന്ന് പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും സംയുക്തമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നായിരുന്നു ലോകം പ്രതീക്ഷിച്ചിരുന്നത്. ഉത്തര കൊറിയയ്ക്കെതിരെയുള്ള ഉപരോധം പൂര്‍ണമായും ഇല്ലാതാകുമെന്ന തീരുമാനവും പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്തരത്തില്‍ തിരിച്ചടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.