Latest News

വീണ്ടുമൊരു ആംബുലൻസ് ദൗത്യത്തിനു കൈകോർത്ത് കേരളം; 3 ദിവസം പ്രായമുള്ള കുഞ്ഞുമായി പുറപ്പെട്ട ആംബുലൻസ് ശ്രീചിത്രയിൽ

മലപ്പുറം: വീണ്ടുമൊരു ആംബുലൻസ് ദൗത്യത്തിനു കൈകോർത്ത് കേരളം. പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ നിന്നു ഹൃദയസംബന്ധമായ അസുഖമുള്ള മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും വഹിച്ചു പുറപ്പെട്ട ആംബുലൻസ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തി. വൈകിട്ട് 5.40നു യാത്ര തിരിച്ച ആംബുലൻസ് അഞ്ച് മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.[www.malabarflash.com]


മലപ്പുറം വേങ്ങൂർ സ്വദേശികളായ നജാദ് - ഇർഫാന ദമ്പതികളുടേതാണ് കുഞ്ഞ്. അതീവ ഗുരുതരനിലയിലുള്ള കുട്ടിയെ എത്രയും പെട്ടെന്നു ലക്ഷ്യത്തിലെത്തിക്കേണ്ടതിനാലാണ് വീണ്ടുമൊരു ആംബുലൻസ് മിഷന് കേരളം കൈകോർത്തത്.

കഴിഞ്ഞ ദിവസമാണ് മംഗളൂരുവിൽ നിന്നു 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെടുകയും കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സാ സൗകര്യം ഒരുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അഞ്ചര മണിക്കൂറിനുള്ളിലാണ് മംഗളൂരുവിൽനിന്ന് 400 കിലോമീറ്റര്‍ പിന്നിട്ട് അമൃതയിലെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.