Latest News

ക​ഞ്ചാ​വ് ക​ട​ത്താ​ൻ ക​യ​റി​യ​ത് ഷാ​ഡോ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ൽ; യു​വാ​വ് കു​ടു​ങ്ങി

കൊ​ച്ചി: അ​പ​രി​ചി​ത​രാ​യ ഇ​രു​ച​ക​വാ​ഹ​ന യാ​ത്ര​ക്കാ​രെ ക​രു​വാ​ക്കി ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി മാ​ഹി​നാ​ണു പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് ലി​ഫ്റ്റ് ചോ​ദി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​ഹി​ൻ പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന മാ​ഹി​ൻ ശ​നി​യാ​ഴ്ച​ക​ളി​ൽ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് ക​ഞ്ചാ​വ് അ​വി​ടെ​യു​ള്ള ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

വാ​ഹ​ന​ത്തി​ൽ ക​യ​റി​യ മാ​ഹി​ന്‍റെ പ​ക്ക​ൽ​നി​ന്നു ക​ഞ്ചാ​വി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട ഷാ​ഡോ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ട​ൻ പ​ട്രോ​ളിം​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​നെ വി​വ​രം അ​റി​യി​ക്കു​ക​യും എ​ക്സൈ​സ് സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മാ​ഹി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് കൈ ​കാ​ണി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ക​യും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ​മ​യ​ത്ത് കൈ​വ​ശ​മു​ള്ള ക​ഞ്ചാ​വ് നി​റ​ച്ച ബാ​ഗ് ബൈ​ക്കി​ൽ തൂ​ക്കി​യി​ട്ട് ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.