രാത്രി 11.45 ഓടെ സഹോദരിക്കും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹക്കീമുദ്ദീന്‍. പിതാവിനു നേരെ രണ്ടു തവണ വെടിയുതിര്‍ക്കുന്നതു കണ്ട കുട്ടി പേടിച്ച് വീട്ടിലേക്ക് ഓടി ബന്ധുക്കളെ വിവരം അറിയിച്ചു. സമീപ പ്രദേശത്തുള്ളവര്‍ ഉടന്‍ ഹക്കീമുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമത്തിനു പിന്നില്‍ അയല്‍വാസിയായ സ്ത്രീയും മക്കളുമാണെന്ന് ദൃക്‌സാക്ഷിയായ ഹക്കീമുദ്ദീന്റെ സഹോദരി പോലീസിനോട് പറഞ്ഞു.
അയല്‍വാസിയായ യുവതിയും ഹക്കീമുദ്ദീന്റെ സഹോദരന്‍ സഹ്‌സാദും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും ഇരുവരും വിവാഹം ചെയ്ത് ഹക്കീമുദ്ദീനൊപ്പമാണ് താമസിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് ഹക്കീമുദ്ദീനുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment