വണ്ണപ്പുറം: പ്രളയത്തിൽ വെള്ളം കയറിയ വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടു പേരെ കാളിയാർ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]
കോടിക്കുളം പാറത്തട്ട പ്ലാശേരിൽ കണ്ണൻ പുഷ്ക്കരൻ (30), കൂട്ടാളി കോടിക്കുളം വെള്ളംചിറ കാഞ്ഞിരത്തുങ്കൽ ബിജു ജോസ് (44) എന്നിവരെയാണ് കാളിയാർ സിഐ സജിൻ ലൂയിസ്, എസ്ഐ പി.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
വില കൂടിയ ഇരുചക്രവാഹനങ്ങൾ 55,000 രൂപ നിരക്കിൽ വാങ്ങി നൽകാമെന്ന് പറഞ്ഞ് 30 ലക്ഷത്തോളം രൂപയാണ് പലരിൽ നിന്നായി ഇവർ തട്ടിയെടുത്തത്. ആദ്യഘട്ടത്തിൽ വിശ്വാസം ജനിപ്പിക്കുന്നതിനായി പത്തോളം പേർക്ക് വാഹനം വാങ്ങി നൽകിയിരുന്നു. പിന്നീട് വാഹനം നൽകാതായതോടെ പണം നഷ്ടപ്പെട്ടവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
കൂടാതെ ഹിന്ദുജ ലൈലാൻഡ് ഫിനാൻസ് ലിമിറ്റഡ് എന്ന കന്പനിയിൽ കളക്ഷൻ എക്സിക്യുട്ടീവ് ആയി ജോലി നോക്കുന്നതിനിടെ വാഹനങ്ങളുടെ സിസി തവണ അടയ്ക്കുന്നവർക്ക് വ്യാജ രസീത് നൽകി പണം തട്ടിയ കേസിലും പ്രതിയാണ്.
മൂവാറ്റുപുഴ, വാഴക്കുളം, പോത്താനിക്കാട്, കാളിയാർ, കരിമണ്ണൂർ, കോടിക്കുളം എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ നിന്നായി എട്ടു ലക്ഷത്തോളം രൂപയാണ് ഈ രീതിയിൽ തട്ടിയെടുത്തത്. ഏറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇവർക്കെതിരെ മറ്റു പോലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

No comments:
Post a Comment