പത്തനംതിട്ട: പത്തനംതിട്ട നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് എൽഡിഎഫ് നെടുംകുന്നം പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.[www.malabarflash.com]
കഴിഞ്ഞ ചൊവാഴ്ച രാവിലെ 10ന് നെടുംകുന്നത്തെത്തിയ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരും ശാസ്താംകാവ് ക്ഷേത്രത്തിന് സമീപത്തും ടൗണിലും ശരണം വിളിയോടെയാണ് വോട്ട് അഭ്യർഥിച്ചതെന്നാണു പരാതിയിൽ പറയുന്നത്.
വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് എൽഡിഎഫ് നെടുംകുന്നം പഞ്ചായത്ത് കമ്മിറ്റി കണ്‍വീനർ എ.കെ. ബാബു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയത്.
No comments:
Post a Comment