തിരുവനന്തപുരം: ക്യൂ പാലിക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച മലയാള ചലച്ചിത്ര താരം മോഹന്‍ലാലിനെ തടഞ്ഞ് വരിയില്‍ നിര്‍ത്തി നാട്ടുകാര്‍. ബൂത്തിലെത്തിയ ഉടനെ പോലീസ് സഹായത്തോടെ നേരെ ബൂത്തിലേക്ക് കയറാനാണ് താരം ശ്രമിച്ചത്.[www.malabarflash.com]
അതോടെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു വരി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ക്യൂവില്‍ നിന്ന ശേഷമാണ് അദ്ദേഹത്തിന് വോട്ടു ചെയ്യാനായത്.
പൂജപ്പുരയിലെ മുടവന്‍മുകള്‍ ഗവ.എല്‍.പി സ്‌കൂളില്‍ 31ാം നമ്പര്‍ ബൂത്തിലായിരുന്നു മോഹന്‍ലാലിന്റെ വോട്ട്. തടിച്ചു കൂടിയ നാട്ടുകാര്‍ക്കിടയിലൂടെ പോലീസ് സംരക്ഷണത്തില്‍ മോഹന്‍ലാലിനെ ബൂത്തിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ വരിയിലുണ്ടായിരുന്നവര്‍ തടഞ്ഞു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ മോഹന്‍ലാലിന് ക്യൂ പാലിക്കേണ്ടി വന്നു.
ബിവറേജില്‍ ക്യൂ നില്‍ക്കുന്നതല്ലേ, രാജ്യത്തിനു വേണ്ടി അല്‍പം ക്യൂ നിന്നാല്‍ എന്താണ് കുഴപ്പമെന്ന് നോട്ടു നിരോധന കാലത്തു ചോദിച്ചിരുന്നു മോഹന്‍ലാല്‍.

No comments:
Post a Comment