പറവൂർ: വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കെടാമംഗലം കുറുപ്പശേരി സുരേഷിനെ(54) പറവൂർ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട കാഞ്ചനവല്ലിയുടെ(72) മകനാണ് സുരേഷ്.[www.malabarflash.com]
വീടിനു സമീപത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കാഞ്ചനവല്ലിയുടേതാണെന്ന് സമീപവാസികളാണ് ആദ്യം തിരിച്ചറിഞ്ഞത്. അമ്മയെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്നു സുരേഷ് പോലീസിനോടു സമ്മതിച്ചു.
മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കാഞ്ചനവല്ലിയുടെ കൈയിൽ കെട്ടിയിരുന്ന ചരടും ധരിച്ചിരുന്ന വസ്ത്രവുമാണ് മൃതദേഹം സമീപവാസികൾ വേഗത്തിൽ തിരിച്ചറിയാൻ ഇടയാക്കിയത്.
പോലീസിലെ വിരലടയാള വിദഗ്ധരെത്തി സംഭവസ്ഥലം പരിശോധിച്ചു. കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന്റെ അരകിലോമീറ്ററോളം പടിഞ്ഞാറുവശത്തായി ചെമ്മീൻ കെട്ടുകളുടെ സമീപത്താണ് കാഞ്ചനവല്ലിയുടെ വീട്. വീടിനു വടക്കുവശത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുള്ളതായും എന്നാൽ കത്തിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. കുഴിയുടെ മീതെ പൂർണമായും മൃതദേഹം കാണാതിരുന്നതും നാലു ദിവസത്തെ ജീർണാവസ്ഥയുമാണ് മൃതദേഹം കത്തിച്ചിരുന്നതായി സംശയമുണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ സുരേഷ് മോഷണങ്ങളടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഭാര്യയും മക്കളുമായി വഴക്കിട്ട് വേർപിരിഞ്ഞു താമസിക്കുന്ന സുരേഷ് അമ്മ താമസിക്കുന്ന കെടാമംഗലത്തെ വീട്ടിൽ ചിലപ്പോഴെല്ലാം വരുമായിരുന്നു. അമ്മയുമായി വഴക്കിടുന്നതും അവരെ തല്ലുന്നതും പതിവായിരുന്നു.
കഴിഞ്ഞ 18ന് മദ്യപിച്ചെത്തിയ സുരേഷ് അമ്മയോടു സ്വർണമാല ആവശ്യപ്പെട്ടു. മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കാഞ്ചനവല്ലി സമ്മതിച്ചില്ല. ഇതിന്റെ ദേഷ്യത്തിൽ വീടിനു പുറത്തു നിന്നെടുത്ത കരിങ്കൽ കഷ്ണംകൊണ്ടു സുരേഷ് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
അമ്മ മരിച്ചെന്നു മനസിലായതോടെ കാഞ്ചനവല്ലിയുടെ കമ്മലും വളയും മാലയും അടക്കമുള്ള ആഭരണങ്ങൾ സുരേഷ് കൈവശമാക്കി.
അന്നു രാത്രി തന്നെ മൃതദേഹം വീടിനുള്ളിൽനിന്നു വലിച്ചുകൊണ്ടുപോയി വീടിനു വടക്കുവശത്തെ കുറ്റിക്കാട്ടിൽ കുഴിയെടുത്ത് അതിലിട്ടു മൂടി. മദ്യപിച്ചിരുന്നതിനാൽ ശരിയായ വിധത്തിൽ മൃതദേഹം കുഴിച്ചിടാൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ല.
കാഞ്ചനവല്ലിയുടെ മാല മുക്കുപണ്ടമായിരുന്നു. കമ്മലും വളയും പറവൂരിലെ ഒരു സ്വർണ പണയക്കടയിൽ പണയം വച്ച് 25,000 രൂപ വാങ്ങി. സുരേഷിനെ പോലീസ് പിടിക്കുന്പോൾ ഈ തുകയിൽ 22,000 രൂപയും പണയ രസീതും ഇയാളുടെ പക്കൽനിന്നും പോലീസിനു കിട്ടി.
കടുത്ത മദ്യലഹരിയിലാണ് കൊലപാതകവും തുടർന്നു മൃതദേഹം കുഴിച്ചിടലും ഇയാൾ നടത്തിയത്. എന്നാൽ സംഭവം എപ്പോഴാണ് നടത്തിയതെന്നു കൃത്യമായി പറയാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല.
മൃതദേഹം വീട്ടിൽ കിടന്നിരുന്ന സമയങ്ങളിൽ ഇയാൾ പല പ്രാവശ്യം വീട്ടിൽവന്നു പോയിരുന്നു. കാഞ്ചനവല്ലിയെ കാണാതായതിനെത്തുടർന്നു മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് സമീപതാമസക്കാരനായ ഒരാൾ അന്വേഷിച്ച് വീട്ടിലെത്തുകയും മൃതദേഹം കാണാനിടയാകുകയും ചെയ്തത്.

No comments:
Post a Comment