അടൂർ: കല്ലടയാറ്റിൽ മണ്ണടി തെങ്ങാംപുഴ കടവിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. മണ്ണടി കണ്ണം തുണ്ടിൽ നാസറുദ്ദീന്റെ മക്കളായ നാസീം (19), സഹോദരൻ നിയാസ് (16), നാസറുദ്ദീന്റെ ഭാര്യാ സഹോദരനായ പോരുവഴി അമ്പലത്തും ഭാഗം മാജിദ മൻസിലിൽ നജീബിന്റെ മകൻ അജ്മൽ ഷാ (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്.[www.malabarflash.com]
മരണമടഞ്ഞ സഹോദരങ്ങളായ നാസീമും നിയാസും ബന്ധുക്കളായ അജ്മൽ ഷായും അജ്മലും ഉൾപ്പെടെ നാലുപേരടങ്ങുന്ന സംഘമാണ് രാവിലെ 11.30ഓടെ കുളിക്കാനിറങ്ങിയത്. നീന്തൽ അറിയാത്തതിനാൽ അജ്മൽ വെള്ളത്തിൽ കുറച്ച് ഭാഗത്തേക്ക് മാത്രമേ ഇറങ്ങിയുള്ളൂ. നാസീമും കുളികഴിഞ്ഞ് കരയ്ക്ക് കയറി. ഇതിനിടെയാണ് മണൽ വാരിയ കയത്തിലെ ചുഴിയിൽ നിയാസും അജ്മൽ ഷായും അകപ്പെട്ടത്. ഇരുവരെയും കാണാതായതോടെ അജ്മൽ നിലവിളിച്ചു. ഇത് കേട്ട് അല്പം അകലെയായി നിന്ന നാസീമും ഓടിയെത്തി.
ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് ഇവരും അലറിവിളിച്ചു. ഇതിനിടെ നാസീം ഇരുവരെയും രക്ഷിക്കാൻ നദിയിലേക്ക് എടുത്ത് ചാടി. ഒടുവിൽ മൂവരും നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താണു. അജ്മലിന്റെ നിലവിളി കേട്ട് അല്പം ദൂരെയായി തുണി അലക്കിക്കൊണ്ടു നിന്ന സ്ത്രീയും അലമുറയിട്ടു. ഇത് കേട്ട് ഓടിയെത്തിയ നാട്ടുകാർ മുക്കാൽ മണിക്കൂറോളം നടത്തിയ തെരച്ചിലിനിടയിലാണ് നൂറ് മീറ്റർ താഴെയായി നദിയിൽ പാറയിടുക്കുള്ള ഭാഗത്തു നിന്നും മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സും വടം കെട്ടി രക്ഷാപ്രവർത്തകർക്ക് സുരക്ഷയൊരുക്കി.
കുളക്കട ജിവിഎച്ച്എസിൽ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നാസീം. സഹോദരൻ നിയാസ് കണ്ണനല്ലൂർ ടൗൺ ജുമാ മസ്ജിദിൽ ഖുർ ആൻ പഠനം പൂർത്തിയാക്കിയതിനെ തുടർന്ന് 20 ന് ഹാഫിൾ സ്ഥാനം ലഭിച്ചിരുന്നു. അമ്മ: സബീല.
ചക്കുവള്ളി ഗവൺമെന്റ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് അജ്മൽ ഷാ. തിങ്കളാഴ്ച രാവിലെയാണ് മണ്ണടിയിലെ ബന്ധുവീട്ടിൽ എത്തിയത്. അ മ്മ: മാജിദ. മൂവരുടെയും മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സഹോദരങ്ങളുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മണ്ണടി മുടിപ്പുര ജുമാ മസ്ജിദിലും അജ്മൽ ഷായുടേത് പോരുവഴി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലും കബറടക്കി.

No comments:
Post a Comment