Latest News

രണ്ടു മക്കള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

രാജപുരം: ഭര്‍ത്താവുമായി പിണങ്ങി രണ്ടു മക്കളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം യുവതി സ്വയം കുത്തിവെച്ചും അമിതമായി ഉറക്കഗുളിക കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചു.[www.malabarflash.com]

രാജപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ചെറുപനത്തടിയിലെ 32കാരിയാണ് നാലും മൂന്നും വയസുള്ള കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരനിലയിലായ യുവതിയെയും മക്കളെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ നിരന്തര പീഡനത്തിനിരയായ യുവതി ഭര്‍തൃവീട്ടില്‍ നിന്നും മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇനി താന്‍ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് നാട്ടുകാരോട് പറയുകയും ചെയ്തിരുന്നു.

ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍ നിന്നും രാജപുരം പോലീസിന്റെ അപേക്ഷ പ്രകാരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മരണമൊഴിയെടുത്തു.

മരണമൊഴിയുടെ സര്‍ട്ടിഫൈഡ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് രാജപുരം പോലീസ് പറഞ്ഞു.

യുവതിയെ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം ക്രൂരമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പീഡനം സഹിക്കാന്‍ കഴിയാതെയാണ് യുവതി മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.