തൃശൂർ: മുണ്ടൂർ മനപ്പടി പാറപ്പുറത്തു രണ്ടു യുവാക്കളെ കഞ്ചാവു മാഫിയ വാഹനമിടിപ്പിച്ചു വീഴ്ത്തി വെട്ടിക്കൊന്നു. മുണ്ടൂർ അവണൂർ പറവട്ടാനിയിൽ വീട്ടിൽ ശശിയുടെ മകൻ ശ്യാം(25), മുണ്ടത്തിക്കോട് ചൊവ്വല്ലൂർ വീട്ടിൽ ജോസിന്റെ മകൻ ക്രിസ്റ്റി(ക്രിസ്റ്റഫർ-25) എന്നിവരാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
മറ്റൊരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേരെയും സംഘം ഇടിച്ചുവീഴ്ത്തി. ഇവർക്കു പരിക്കേറ്റിട്ടുണ്ട്. വേലൂർ സ്വദേശി രാജേഷ്(24), അവണൂർ സ്വദേശി തടത്തിൽ വീട്ടിൽ ശശിധരന്റെ മകൻ പ്രസാദ്(22) എന്നിവർക്കാണ് പരിക്കേറ്റത്. രാജേഷിന്റെ നില ഗുരുതരമാണ്.
പുലർച്ചെ ഒന്നോടെയാണ് സംഭവം. അവണാവ് റോഡിൽ മിച്ചഭൂമിക്കു സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പിക്കപ്പ് വാനിലെത്തിയ ആറംഗ സംഘം ഇടിച്ചുതെറിപ്പിച്ചശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രണ്ടുപേരുടെയും മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
പരിക്കേറ്റ പ്രസാദിന്റെ അമ്മയെ കഴിഞ്ഞദിവസം എക്സൈസ് സംഘം കഞ്ചാവടക്കം പിടികൂടിയിരുന്നു. ഇക്കാര്യം എക്സൈസിനു ചോർത്തിക്കൊടുത്തതു പ്രതികളെന്നു സംശയിക്കുന്ന വരടിയം സ്വദേശികളായ മാളിയേക്കൽ വീട്ടിൽ ഡയമണ്ട് എന്നു വിളിക്കുന്ന മിജോ, സഹോദരൻ ജിനു എന്നിവരാണെന്ന സംശയത്തിലാണ് സംഭവങ്ങൾക്കു തുടക്കമെന്നു പറയുന്നു. കഴിഞ്ഞ 22ന് ഡയമണ്ടിനെ തിരക്കി വീട്ടിലെത്തിയ ശ്യാമും സുഹൃത്തുക്കളും സഹോദരൻ ജിനുവിനെ ആക്രമിച്ചു കൈ തല്ലിയൊടിച്ചിരുന്നു. ഇതിന്റെ പേരിൽ ഫോണ് മുഖേന ഭീഷണിയും വാക്കുതർക്കങ്ങളും തുടർന്നുവരികയായിരുന്നു. തുടർന്ന് ഇരുസംഘങ്ങളും തമ്മിൽ ബോംബേറും പന്നിപ്പടക്കം ഏറും അടക്കമുള്ള അക്രമങ്ങൾ നടത്തിയിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
നാലുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലായി യാത്രചെയ്യുമ്പോഴാണ് അപകടവും കൊലപാതകവും നടത്തിയത്. സംഘം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽനിന്ന് പിക്കപ്പ് വാനിലെത്തിയ പ്രതികൾ ഇടിച്ചുവീഴ്ത്തിയതിനുശേഷം നൂറുമീറ്ററോളം ബൈക്ക് വലിച്ചുകൊണ്ടുപോയി. തെറിച്ചുവീണ ശ്യാമിനെയും ക്രിസ്റ്റിയെയും വടിവാളുമായി എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇവർക്കു മുമ്പിൽ സ്കൂട്ടറിൽ പോയിരുന്ന പ്രസാദിനെയും രാജേഷിനെയും പിൻതുടർന്ന് ഇടിച്ചുവീഴ്ത്തി. സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച് രാജേഷിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഇടിച്ചിട്ടശേഷം പരിക്കേറ്റവരുടെ അടുത്തെത്തിയ പ്രതികൾ മറ്റൊരു വാഹനം വരുന്നതുകണ്ട് ഓടിമറയുകയായിരുന്നു.
സമീപകാലത്തു വാങ്ങിയ പിക്കപ്പ് വാനുപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്നു പറയപ്പെടുന്നു. ചിയ്യാരം സ്വദേശികളായ ഇവർ ആറുമാസം മുമ്പാണ് വരടിയം ഭാഗത്തു വാടകയ്ക്കു വീടെടുത്തു താമസം തുടങ്ങിയത്. ഇവരുടെ വീട്ടിൽ രാത്രികാലങ്ങളിൽ നിരവധി പേർ വന്നുപോകാറുണ്ടെന്നു നാട്ടുകാർ പറയുന്നു. പരിശോധന നടത്തിയതിൽ ഇവരുടെ വീട്ടിൽനിന്ന് പെട്രോൾ ബോംബുകളും പന്നിപ്പടക്കങ്ങളും കണ്ടെടുത്തിയെന്നും പോലീസ് പറഞ്ഞു.
പ്രതികളെന്നു സംശയിക്കുന്ന ഡയമണ്ട്, മിജോ, ജിനു തുടങ്ങിയവരെ പോലീസ് അന്വേഷിച്ചുവരികയാണ്. രണ്ടു വിഭാഗമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. കമ്മീഷണർ യതീഷ് ചന്ദ്ര സ്ഥലം സന്ദർശിച്ചു. കഴിഞ്ഞദിവസങ്ങളിലായി നടന്ന ബോംബേറിനെക്കുറിച്ചും മറ്റ് അക്രമങ്ങളെക്കുറിച്ചും പോലീസിനു വിവരം ലഭിക്കാതിരുന്നതിനാലാണ് ജാഗ്രത പുലർത്താൻ സാധിക്കാതിരുന്നതെന്നു പോലീസ് വ്യക്തമാക്കി.
ഡ്രൈവറാണ് മരിച്ച ശ്യാം. അമ്മ സുനിത. സഹോദരി: ശ്യാമിലി. ശ്യാമിന്റെ സംസ്കാരം ഇന്നുച്ചയ്ക്കു രണ്ടിന് കൈപ്പറമ്പ് പഞ്ചായത്ത് കൊള്ളന്നൂർ മോക്ഷാലയത്തിൽ നടത്തും. ക്രിസ്റ്റോയുടെ അമ്മ: ഗ്രേസി. സഹോദരങ്ങൾ: ജോയൽ, എയ്ഞ്ചൽ.

No comments:
Post a Comment