കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ്് പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ശ്രീധരന്‍ പിള്ളയക്ക് നോട്ടീസ് അയച്ചു.[www.malabarflash.com]
ഏപ്രില്‍ 13ന് ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായ വി ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ശ്രീധരന്‍ പിള്ളയക്ക് നോട്ടീസ് അയച്ചത്.
നേരത്തെ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടിയിരുന്നു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. 'ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ, വസ്ത്രം മാറ്റി നോക്കണ്ടേ' എന്ന ശ്രീധരന്‍ പിള്ളയുെട പ്രസംഗം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതും തിരഞ്ഞെടുപ്പ് ചട്ട ലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് വി ശിവകന്‍കുട്ടി ഹരജി നല്‍കിയിരിക്കുന്നത്. ഇത്തരം പ്രസംഗങ്ങള്‍ക്കെതിരെ പോലിസ് മതിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സൗഹാര്‍ദ്ദം തകരുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശം നടത്തിയത് സമൂഹത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനാണ്. മുസ് ലിംകളെ പ്രതിസന്ധിയിലാക്കാനും സ്വന്തം പാര്‍ട്ടിക്കാരെ പ്രീണിപ്പിക്കാനുമാണ് ഇത് ചെയ്തത്. പ്രസംഗം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും മാതൃകാ തിരഞ്ഞെടുപ്പ് ചട്ടപ്രകാരവും കുറ്റകരമാണ്. ജാതി, മത, ഭാഷാ, വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റ ചട്ടം പറയുന്നത്. ഇത്തരം പ്രസംഗങ്ങള്‍ക്കെതിരെ ഐപിസി 153എ, 295എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. നിയമം അറിയാത്തത് നിയമലംഘനത്തിനോ നിഷേധത്തിനോ കാരണമായി ഉന്നയിക്കാന്‍ സാധാരണക്കാരന് പോലും കഴിയില്ലെന്നിരിക്കെ അഭിഭാകനായ വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പ്രസംഗം ഉണ്ടായതെന്നത് ഗൗരവമുള്ള വിഷയമാണെന്നും അതിനാല്‍ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നും. അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
No comments:
Post a Comment