Latest News

വ്യാജ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികളുടെ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ച യുവാവ്‌ പിടിയില്‍

കൊച്ചി: ഫോട്ടോ ഷെയറിങ്‌ സമൂഹികമാധ്യമമായ ഇന്‍സ്‌റ്റഗ്രാമില്‍ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി നഗ്‌ന ഫോട്ടോകള്‍ പ്രചരിപ്പിച്ച യുവാവ്‌ പിടിയില്‍. കോഴിക്കോട്‌ കരവാന്‍തുരുത്തി വില്ലേജില്‍ കണ്ടാട്ടി വീട്ടില്‍ മുഹമ്മദ്‌ സഫ്‌വാന്‍(22) ആണ്‌ ഫറോക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന്‌ പാലാരിവട്ടം പോലീസിന്റെ പിടിയിലായത്‌.[www.malabarflash.com] 

സഫ്‌വാന്റെ പരിചയക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌.
ഈ പെണ്‍കുട്ടി ബന്ധുവായ പെണ്‍കുട്ടിക്ക്‌ അയച്ചുകൊടുത്ത ബിക്കിനി ധരിച്ച ഫോട്ടോ ഇവരറിയാതെ കൈവശപ്പെടുത്തിയാണ്‌ പ്രതി വ്യാജ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ഈ ഫോട്ടോകള്‍ ഇട്ട്‌ പെണ്‍കുട്ടിയെ അപമാനിക്കാന്‍. ശ്രമിച്ചത്‌.

പരാതിക്കാരിയായ പെണ്‍കുട്ടിയുടേതെന്ന പേരില്‍ നഗ്‌ന ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ തന്റെ സുഹൃത്തുക്കള്‍ക്ക്‌ അയക്കുകയും ചെയ്‌തിരുന്നു. ബെംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ്‌ പരാതിക്കാരിയായ പെണ്‍കുട്ടിയെ സഫ്‌വാന്‍ പരിചയപ്പെടുന്നതും ഫോട്ടോകള്‍ കൈക്കലാക്കുന്നതും.

പ്രതി ഇത്തരത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ എടുത്തിട്ടുള്ളതായും സമ്മതിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.