ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷയ്ക്ക് വേണ്ടി നടപ്പാക്കിയ തയ്ക്കൊണ്ടോ പരിശീലനം പൂര്‍ത്തിയാക്കി.[www.malabarflash.com]
ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 25 കുട്ടികള്‍ക്ക് വെള്ളിക്കോത്തെ വി വി മധുവിന്റെ നേതൃത്വത്തില്‍ 48 ദിവസത്തെ പരിശീലനമാണ് നല്‍കിയത്.
പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന്റെ പ്രദര്‍ശനം ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉല്‍ഘടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബുബക്കര്‍ അധ്യക്ഷത വഹിച്ചു. മറ്റു ഭരണ സമിതി അംഗങ്ങള്‍, രക്ഷിതാക്കള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സംബന്ധിച്ചു.
No comments:
Post a Comment