ബദിയഡുക്ക: ഓംനി വാന്‍ കുഴിയിയിലേക്ക് മറിഞ്ഞ് ഉമ്മയും മകനും മരിച്ചു. മുഗു ഉറുമി സ്വദേശികളും ഇപ്പോള്‍ ബദിയടുക്ക പെര്‍ളയില്‍ താമസക്കാരുമായ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഷരീഫ് (38), മാതാവ് ബീഫാത്വിമ (56) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
മുഗു റോഡിലെ ഭാര്യാ സഹോദരന്‍ റഫീഖിന്റെ കുട്ടിയുടെ തൊട്ടില്‍കെട്ടല്‍ ചടങ്ങിന് കുടുംബസമേതം പോകുമ്പോഴാണ് ഓംനി വാന്‍ മുണ്ട്യത്തടുക്ക ഓണിബാഗിലുവില്‍ നിയന്ത്രണംവിട്ട് കുന്നിന്‍മുകളില്‍ നിന്നും വീട്ടുപറമ്പിലെ കുഴിയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ ഷരീഫിന്റെ ഭാര്യ ഖൈറുന്നിസ (28), മക്കളായ ഷംന (10), ഷഹര്‍ബാന്‍ (ആറ്) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവഗുരുതരമാണ്.
ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് വാനിലുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
മരിച്ച അബ്ദുല്‍ ഷരീഫ് മുംബൈയില്‍ ഹോട്ടല്‍ കാഷ്യറാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നാട്ടില്‍ വന്നതായിരുന്നു. വെള്ളിയാഴ്ച തിരിച്ച് മുംബൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ഉമറുല്‍ ഫാറൂഖ് മരിച്ച ഷരീഫിന്റെ ഏക സഹോദരനാണ്.
ഉമറുല്‍ ഫാറൂഖ് മരിച്ച ഷരീഫിന്റെ ഏക സഹോദരനാണ്.
No comments:
Post a Comment