കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗവും സഅദിയ്യ സെക്രട്ടറിയേറ്റ് അംഗവുമായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ പിതാവ് കുണ്ടടുക്കം മുഹമ്മദ് ഹാജി നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പള്ളങ്കോട് ജുമാ മസ്ജിദ് പരിസരം.[www.malabarflash.com]
ആദ്യ കാല കര്‍ഷകനും കച്ചവടക്കാരനുമായിരുന്നു. പരേതനായ പള്ളങ്കോട് അബ്ദുല്‍ ഖാദറിന്റെയും ആഇഷയുടെയും മകനാണ്. ഭാര്യ ഖദീജ. മറ്റു മക്കള്‍: അബ്ദുല്ല, ഇല്യാസ് മദനി (സൗദി), സുബൈര്‍ ഹാജി, അബ്ദുറഹീം, സിദ്ധീഖ്, ഫാത്തിമ, സാജിദ.
മരുമക്കള്‍: മുഹമ്മദ് ഹാജി ദേലംപാടി, സത്താര്‍ മുട്ടത്തോടി. സഹോദരങ്ങള്‍: കുഞ്ഞിപ്പ, അബ്ദുല്ല, യൂസുഫ്.
മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, മുഹിമ്മാത്ത് സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എസ് എം എ ജില്ലാ പ്രസിഡണ്ട് കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
No comments:
Post a Comment