ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സഅദാബാദ് നൂറുല്‍ ഉലമാ സ്‌ക്വയര്‍ ഒരുങ്ങി. നരകമോചനത്തിന്റെ അവസാന പത്തില്‍ ആയിര മാസത്തേക്കാള്‍ പുണ്യമുള്ള രാത്രിയെ പ്തീക്ഷിച്ച് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഒരുമിച്ച് കൂടുന്നത്.[www.malabarflash.com]
മെയ് 29ന് രാവിലെ 9.30ന് പ്രിസഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തലോടെ പരിപാടിക്ക് തുടക്കമാവും. നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇഅ്തിഖാഫ് ജല്‍സ ആരംഭിക്കും. മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, അസ്മാഉല്‍ ഹുസ്‌ന എന്നീ പരിപാടികള്‍ക്ക് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന നടത്തും.
വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രാരംഭ സംഗമം സമസ്ത കേന്ദ്ര മുശാവറ പൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. കെ പി ഹുസൈന്‍ സഅദി സ്വാഗതം ആശംസിക്കും. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും.
സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സൈദലവി ഖാസിമി കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
ശേഷം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. മുഹമ്മദ് സ്വാലിഹ് സഅദി, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദീ ചെമ്മനാട് സംബന്ധിക്കും. തൗബ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും.
സമൂഹ നോമ്പ് തുറ, ഹവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്ര്‍ എന്നീ നിസ്‌കാരങ്ങള്‍ക്ക് ശേഷം സമാപന പ്രാര്‍ത്ഥനാ സമ്മേളനം ആരംഭിക്കും. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.
No comments:
Post a Comment