Latest News

സൗദിയില്‍ വാഹനാപകടം: ഉംറ കഴിഞ്ഞ്​ മട​ങ്ങിയ ഇന്ത്യൻ ഡോക്​ടറും ഭർത്താവും മരിച്ചു

ദമ്മാം: ഉംറ നിർവഹിച്ച്​ മട​ങ്ങിയ ഇന്ത്യൻ ഡോക്​ടറും ഭർത്താവും വാഹനാപകടത്തിൽ മരിച്ചു. ഹഫറൽ ബാത്വിൻ സെൻട്രൽ ആശുപത്രിയിൽ അനസ്​ത്യേഷ്യാ വിഭാഗത്തിലെ ഡോക്​ടർ ആ​ന്ധ്ര സ്വദേശിനി സ്വപ്​ന ലത എന്ന ആയിഷയും (39) ഭർത്താവ്​ തെലുങ്കാന സ്വദേശി ഫിറോസ്​ അഹമ്മദും (40) ആണ്​ മരിച്ചത്​. ഏക മകൻ അബ്​ദുൾ റഹിം (നാല്​ വയസ്)​ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.[www.malabarflash.com] 

ഹഫറൽ ബാത്വിനിൽ നിന്ന്​ 250 കിലോമീറ്റർ അകലെ സുൽഫയിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്​ റോഡരികിലെ പോസ്​റ്റിൽ ഇടിച്ച്​ മറിയുകയായിരുന്നു. ഇരുവരും സംഭവ സ്​ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ അകലേക്ക്​ തെറിച്ചു വീണ കുട്ടി പരിക്കുകൾ കൂടാതെ രക്ഷപ്പെടുകയായിരുന്നു.

ഏ​റെ വൈകിയാണ്​ ഹഫറൽ ബാത്വിനിൽ അപകട വിവരം എത്തുന്നത്​. സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും യാത്ര ചോദിച്ച്​ 15 ദിവസം മുമ്പാണ്​ കുടുംബം ഉംറക്ക്​ പുറപ്പെട്ടത്​. രണ്ടാഴ്​ച കഴിഞ്ഞേ മടങ്ങി വരൂ എന്ന്​ അറിയിച്ചിരുന്നു.

സുൽഫി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്​. കുട്ടിയെ വിട്ടുകിട്ടുന്നതിനുള്ള രേഖകളുമായി സഹപ്രവർത്തകർ സുൽഫിയിൽ എത്തിയിട്ടുണ്ട്​.

കുട്ടിയെ നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ ഇവരുടെ അയൽ വാസിയും സുഹൃത്തുമായ സാനു പറഞ്ഞു. ആയിഷയുടെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കണമെന്നും ഫിറോസ്​ അഹമ്മദി​ന്റെ കുടുംബം മൃതദേഹം സൗദിയിൽ ഖബറടക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

ഈ തര്‍ക്കം നിലനിൽക്കുന്നതിനാൽ  തീരുമാനമെടുക്കാനാവാതെ കുഴയുകയാണ്​ സൗദിയിലെ സഹപ്രവർത്തകർ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.