തിരുവനന്തപുരം: വിദ്യാർഥികൾക്കു വേണ്ടി പ്ലസ് ടൂ പരീക്ഷ എഴുതിയ മൂന്നു അധ്യാപകർക്ക് സസ്പെൻഷൻ. കോഴിക്കോട‌് മുക്കം നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ‌്കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പിൽ അഡീഷണൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ‌് വി മുഹമ്മദാണ് സ‌്കൂളിലെ രണ്ട് പ്ലസ് വൺ, രണ്ട് പ്ലസ് ടൂ വിദ്യാർഥികൾക്കായി ഓഫിസിലിരുന്ന് ഇംഗ്ലീഷ‌് പരീക്ഷ എഴുതിയതായി കണ്ടെത്തിയത‌്.[www.malabarflash.com]
ക്രമക്കേട് ബോധ്യപ്പെട്ടതോടെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന‌് അധ്യാപരെ സർവീസിൽ നിന്ന‌് സസ‌്പെൻഡ‌് ചെയ്യുകയായിരുന്നു. ആൾമാറാട്ടത്തിന‌് ഒത്താശ ചെയ‌്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ അധ്യാപകനുമായ പി കെ ഫൈസൽ, പരീക്ഷാ ചീഫ‌് സൂപ്രണ്ടും നീലേശ്വരം സ‌്കൂളിലെ പ്രിൻസിപ്പലുമായ കെ റസിയ എന്നിവരെയാണ‌് സർക്കാർ സർവീസിൽനിന്ന‌് നീക്കിയത‌്. ഇവർക്കെതിരെ ആൾമാറാട്ടത്തിനുൾപ്പെടെ പോലിസിൽ പരാതി നൽകാനും തീരുമാനിച്ചു.
മൂന്ന‌് അധ്യാപകരെയും കുട്ടികളെയും അടിയന്തരമായി ഹിയറിങിന‌് വിളിച്ചെങ്കിലും പ്രിൻസിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ‌് ഹാജരായത‌്. ഒന്നാം പ്രതിയായ അധ്യാപകൻ ഹാജരായില്ല. രണ്ട‌് വിദ്യാർഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട‌്. കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളാവും. സംഭവത്തിൽ സമഗ്രാന്വേഷണത്തിന‌് സർക്കാർ ഉത്തരവിട്ടുണ്ട‌്.
No comments:
Post a Comment