Latest News

ചിത്രങ്ങള്‍ സുഹൃത്തിന് അയച്ച് കൊടുത്തശേഷം യുഎയില്‍ അധ്യാപിക ആത്മഹത്യ ചെയ്തു

ഷാര്‍ജ: തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു.[www.malabarflash.com] 

അജ്മാനിലെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന മുപ്പത്തിരണ്ടുകാരിയാണ് ആത്മഹത്യ ചെയ്തത്. ഷാര്‍ജയിലെ അല്‍ ഗാഫിയയിലുള്ള വീട്ടില്‍ വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രം ലഭിച്ച സുഹൃത്ത് വിവരം ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദര്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍, പോലീസ് പട്രോള്‍, ആംബുലന്‍സ് തുടങ്ങിയ സംഘം യുവതിയുടെ ഫ്‌ളാറ്റില്‍ എത്തി. പോലീസ് സംഘം എത്തുന്നതിന് മുന്‍പ് അധ്യാപികയുടെ സുഹൃത്തും വീട്ടിലെത്തിയിരുന്നു. 

വാതില്‍ തുറന്ന് അകത്ത് കടന്ന ഇവര്‍ ഗുരുതരാവസ്ഥയിലായ അധ്യാപികയെ ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു.

മരണകാരണം കണ്ടെത്തുന്നതിനായി സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു. വിവാഹമോചിതയായ അധ്യാപികയും മുന്‍ ഭര്‍ത്താവും തമ്മില്‍ ഇന്ത്യയിലുള്ള തങ്ങളുടെ മക്കളുടെ സംരക്ഷണത്തെച്ചൊല്ലി തര്‍ക്കം നിലനിന്നതായി പോലീസിനോട് പറഞ്ഞു. സംഭവ ദിവസം ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സുഹൃത്ത് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും റമദാനിലെ രാത്രി നമസ്‌കാരത്തിന് ശേഷം നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രം വാട്‌സ്ആപില്‍ ലഭിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.