Latest News

ഗർഭപാത്രത്തിലിരുന്ന് അടികൂടുന്ന ഇരട്ടകളുടെ വീഡിയോ കൗതുകമാകുന്നു

സ്കാനിങ്ങിനിടെ അമ്മയുടെ വയറ്റിലിരുന്ന് അടികൂടുന്ന ഇരട്ടകളുടെ വീഡിയോ കൗതുകമാകുന്നു. ചെറി, സ്ട്രോബറി എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞുങ്ങൾ ചൈനയിലെ ഷുവാനിൽ നിന്നുള്ള ദമ്പതികളുടെ ഇരട്ട പെൺമക്കളാണ്.[www.malabarflash.com]

ഗർഭിണിയായിരിക്കെ ഡിസംബറിൽ നടത്തിയ സ്കാനിങിനിലാണ് അമ്മയുടെ വയറ്റിലിരുന്ന് ഇരുവരും പരസ്പരം ചവിട്ടുകയും കുത്തുകയും ചെയ്യുന്നതിന് സമാനമായ കാഴ്ച ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് കൗതുകകരമായതിനാൽ കുട്ടികളുടെ പിതാവായ ടാവു വീഡിയോ പകർത്തി ഡോയിനിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. കുഞ്ഞുങ്ങളുടെ അമ്മ ചിരിക്കുന്നതും അവരുടെ കൈകളിലേക്കു നോക്കിയേ എന്നു പറയുന്നതും കേൾക്കാം.

കുട്ടികൾ ജനിച്ച ശേഷമാണ് വീഡിയോ പുറത്തുവിട്ടത്. 'വയറ്റിലിരുന്നും അടി കൂടുന്ന കുഞ്ഞുങ്ങൾ' എന്ന ക്യാപ്ഷനോടെ പുറത്തുവന്ന വിഡിയോ മണിക്കൂറുകൾക്കുള്ളിൽ യുട്യൂബിലെ ട്രെൻഡ് ലിസ്റ്റിങ്ങിൽ ഇടം നേടി. 

ആദ്യ സ്കാനിങ്ങിൽ അടി കൂടുകയായിരുന്നെങ്കിലും പിന്നീടുള്ള സ്കാനിങ്ങിൽ കെട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് പിതാവ് പറയുന്നു. കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കിലും 32 ആഴ്ച പ്രായമായപ്പോൾ, 2019 ഏപ്രിൽ 8ന് ഇരുവരുടേയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
മോ-മോ ട്വിൻസ് (Monochorionic Monoamniotic Twins) എന്നറിയപ്പെടുന്ന ഇരട്ടകളാണ് ചെറിയും സ്ട്രോബറിയും. സാധാരണയായി ഇരട്ടക്കുട്ടികൾ ഗർഭപാത്രത്തിലെ രണ്ട് അറകളിലായാണ് വളരുന്നത്. എന്നാൽ ഇവൽ ഒരേ അറകയിലായിരുന്നു. ഇത്തരം ഇരട്ടകളുടെ പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കുട്ടികൾ ജീവനോടെ തുടരാനുള്ള സാധ്യതയും കുറവാണ്. 

എന്നാൽ ചെറിയും സ്ട്രോബറിയും ആരോഗ്യത്തോടെ ശസ്ത്രക്രിയയിലൂടെ പുറംലോകം കണ്ടു. അമ്മയുടെ ഇഷ്ട പഴങ്ങൾ ചെറിയും സ്ട്രോബറിയുമായതിനാലാണ് കു‍ഞ്ഞുങ്ങൾക്ക് ഓമനപ്പേരായി ഇവതന്നെ തിരഞ്ഞെടുത്തതെന്ന് ടാവു പറയുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.