Latest News

പെരുന്നാള്‍ ടൂറിന് പോയ മലയാളി വിദ്യാര്‍ഥി ഹൊസൂരില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ബംഗളൂരു: കണ്ണൂർ- യശ്വന്ത്​പൂർ എക്​സ്​പ്രസിൽ യാത്രചെയ്യവെ ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയിൽപെട്ട്​ വിദ്യാർഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട്​ സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദി​​​െൻറ മകൻ  മുഹമ്മദ്​ ഇർഷാദ്​ (19) ആണ്​ മരിച്ചത്​.[www.malabarflash.com]

തമിഴ്​നാട്​ -കർണാടക അതിർത്തിയിലെ ഹൊസൂർ റെയിൽവെ സ്​റ്റേഷനിൽ വെള്ളിയാഴ്​ച രാവിലെ ആറോടെയാണ്​ സംഭവം. കൂട്ടുകാരായ മൂന്നുപേരോടൊപ്പം ബംഗളൂരുവിലേക്ക്​ പെരുന്നാൾ ടൂറിന്​ പോയതായിരുന്നു.

കണ്ണൂർ- യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ഹൊസൂർ റെയിൽവെ സ്​റ്റേഷനിലെ രണ്ടാം പ്ലാറ്റ്​ഫോമിലെത്തിയപ്പോൾ ചായ വാങ്ങാൻ വേണ്ടി ഇർഷാദ്​ പുറത്തിറങ്ങുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടതോടെ ഓടിക്കകയറാൻ ശ്രമിച്ചു. കൂട്ടുകാർ വാതിൽക്കൽനിന്ന്​ കൈകൊടുത്തെങ്കിലും കാൽവഴുതി ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയിൽ വീണതോടെ തൽക്ഷണം മരിച്ചു.

മൃതദേഹം ഹൊസുർ ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. വിദേശത്ത്​ ജോലി ചെയ്യുന്ന പിതാവ്​ ഹമീദ്​ നാട്ടിലേക്ക്​ തിരിച്ചിട്ടുണ്ട്​. ഹൊസൂരിൽ നിന്ന്​ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്​ചയോടെ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.