കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം യുവാക്കളില്‍ നിന്നും ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ സ്വദേശി റെജിയാണ് പോലീസ് പിടിയിലായത്.[www.malabarflash.com]
കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഷെയർ ഹോൾഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് റെജി തട്ടിപ്പ് നടത്തിയത്.
നിരവധി യുവാക്കളിൽ നിന്നും ഇയാൾ ഈ പേരിൽ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. പ്രതിയുടെ വാഗ്ദ്ധാനത്തിൽപ്പെട്ട് പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുന്പാവൂർ സ്വദേശി അനൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.
റെജി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മനസിലാക്കിയ പോലീസ് ഇയാൾ രക്ഷപെടാതിരിക്കാൻ എല്ലാ വിമാനത്താവളത്തിലേയും എമിഗ്രേഷൻ വിഭാഗത്തിന് സന്ദേശം അയച്ചിരുന്നു. ഇതറിയാതെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച് പ്രതിയെ അഹമ്മാദാബാദ് വിമാനത്താവളത്തിൽ വെച്ചാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി പെരുന്പാവൂർ പോലീസിന് കൈമാറിയത്.

No comments:
Post a Comment