Latest News

ഭിന്നശേഷിക്കാര്‍ക്ക് സന്തോഷപ്പെരുന്നാളൊരുക്കി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്

മലപ്പുറം: ഭിന്നശേഷി സുഹൃത്തുക്കള്‍ക്കായി വിഭവ സമൃദ്ധമായ പെരുന്നാളൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്. രാവിലെ 9 ന് ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്ക് കൊള്ളാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നുമുള്ള ചക്രക്കസേരയില്‍ കഴിയുന്നവരെത്തി.[www.malabarflash.com]

വിവിധ രോഗങ്ങള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍.

പെരുന്നാള്‍ നിസ്‌കാരശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും പായസവും പെരുന്നാള്‍ കോടിയും ഭിന്നശേഷ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചു. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം നല്‍കി.

മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയ ഭിന്നശേഷി സുഹൃത്തുക്കള്‍ക്ക് സഹായം ചെയ്യുന്നതിനും പരിചരണങ്ങള്‍ നല്‍കുന്നതിനും ജുനൈദ് സഖാഫി മേല്‍മുറി, ബദ്‌റുദ്ധീന്‍ സ്വലാത്ത് നഗര്‍, മുസ്തഫ കോതടി, സലീം ആലത്തൂര്‍പടി, ശംസുദ്ധീന്‍ സി.കെ എന്നിവരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.