കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ ചെറുവാടി പഴംപറമ്പിൽ ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. വാഴക്കാട് ചെറുവായൂര്‍ അയ്യന്‍ചോല പരപ്പന്തടത്തില് കരിയാത്തന്റെ മകന് ബിനു (37), ചെറുവാടി പഴംപറമ്പ് പുല്പറമ്പില് ഇമ്പിച്ചിക്കോയയുടെ മകന് അബ്ദുറഹിമാന് (42) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ 9.30നാണ് സംഭവം. ചെങ്കല്‍ മെഷീന്റെ ഡ്രൈവര്‍മാരാണ് മരിച്ച രണ്ടു പേരും. പതിവുപോലെ രാവിലെയെത്തിയ ഇവര്‍ ജോലി തുടങ്ങിയപ്പോള്‍ കല്ല് വെട്ടു മെഷീനിന്റെ പ്രകമ്പനം മൂലം മണ്‍കൂനയില്‍നിന്ന് വലിയ തോതില്‍ മണ്ണിടിയുകയും മണ്കൂനക്കിടയിലെ കുറ്റന്‍ കല്ല് ഇവരുടെ തലയില്‍ പതിക്കുകയുമായിരുന്നു.

ഈ സമയത്ത് ഇരുപതോളം തൊഴിലാളികള്‍ ഇവിടെ ജോലിക്കുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം സമീപത്തുതന്നെ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തൊട്ടടുത്ത പറമ്പില്‍ കിണര്പണിയിലേര്പ്പെട്ടവരും ക്വാറിയിലെ ജോലിക്കാരും നാട്ടുകാരും മുക്കം, അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയര്‍ഫോഴ്സ് എന്നിവരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രണ്ടുപേരെയും കണ്ടത്തിയത്.

No comments:
Post a Comment