Latest News

ആധാർ ബന്ധിപ്പിക്കാത്തവർക്ക് അടുത്തമാസം റേഷനരി കിട്ടില്ല

തിരുവനന്തപുരം : റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാത്തവർക്ക് അടുത്തമാസം മുതൽ ഭക്ഷ്യ ധാന്യം മുടങ്ങും. ആധാർ ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും.[www.malabarflash.com]

സംസ്ഥാനത്തെ 3.64 കോടി റേഷൻ ഉപഭോക്താക്കളിൽ 60 ലക്ഷം പേരാണ് ഇനി ആധാർ ബന്ധിപ്പിക്കാനുള്ളത്. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതുമുതൽ ആധാർ ബന്ധിപ്പിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇപ്പോഴും 85 ശതമാനത്തോളം പേരുടെ ആധാർ ബന്ധിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളൂ.

പലതവണ കേന്ദ്രം കേരളത്തിന് സമയം നീട്ടിനൽകി. വീണ്ടും സമയം നീട്ടി നൽകാനിടയില്ലെന്നതിനാൽ ആധാർ ബന്ധിപ്പിക്കൽ ഊർജിതമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് ശ്രമം തുടങ്ങി.

റേഷൻ കാർഡിന് അപേക്ഷിക്കുമ്പോഴും പുതുതായി അംഗങ്ങളെ ചേർക്കുമ്പോഴും ആധാർ നിർബന്ധമാണ്. ആധാർ നമ്പറില്ലാത്ത അപേക്ഷകൾ നിരസിക്കുന്ന വിധം ഓൺലൈൻ സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട്.

നേരത്തെ ഒട്ടേറെപ്പേർ ഒന്നിലധികം റേഷൻ കാർഡിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ആധാറും റേഷൻ കാർഡ് നമ്പറും ബന്ധിപ്പിക്കുന്നതോടെ ഇത്തരക്കാരെ ഒഴിവാക്കാനാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.