Latest News

ജീവന്‍ രക്ഷിക്കാനുള്ള യാത്രയിലും വിടാതെ പിന്തുടര്‍ന്ന് മരണം

പാലക്കാട്: തണ്ണിശ്ശേരിയില്‍ ഉണ്ടായ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടവര്‍ നേരത്തെ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മരണം മുന്നില്‍ക്കണ്ടവര്‍. വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഇവരെയും കൊണ്ടുവന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.[www.malabarflash.com]

കാറപകടത്തില്‍പ്പെട്ടവരേയും വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ആളേയും നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ആംബുലന്‍സ് ഡ്രൈവറടക്കം എട്ടുപേര്‍ മരിച്ചു. 13 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ ഷാ​​​ഫി​​​യു​​​ടെ നി​​​ല അ​​​തീ​​​വ​​​ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

പട്ടാമ്പി സ്വദേശികളായ ഒരു സംഘം ഞായറാഴ്ച രാവിലെ നെല്ലിയാമ്പതിയിലേക്ക് വിനോദ യാത്ര പോയതായിരുന്നു. നെല്ലിയാമ്പതിക്ക് സമീപത്തുവച്ച് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് നെന്മാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ പരിശോധനകള്‍ക്കായി ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

ഈ സമയം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലുള്ള നിഖില്‍ എന്ന ആളേയും കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഒരു ആംബുലന്‍സ് പുറപ്പെടാനിരിക്കുകയായിരുന്നു. ഈ ആംബുലന്‍സില്‍ കാറപകടത്തില്‍ പരിക്കേറ്റവരും കയറി. നിഖിലനോടൊപ്പം വൈശാഖ് എന്നയാളും ഉണ്ടായിരുന്നു. നിഖിലും വൈശാഖും ആംബുലന്‍സ് ഡ്രൈവറായ സുധീറും പട്ടാമ്പി സ്വദേശികളായ അഞ്ചു പേരുമാണ് മണ്ണിശ്ശേരിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

കൊടുവായൂരിനും പാലക്കാടിനും ഇടയിലുള്ള തണ്ണശ്ശേരിയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ആംബുലന്‍സും മീന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേര്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ്. ആംബുലന്‍സ് ഡ്രൈവറായ സുധീറും മറ്റു രണ്ടു പേരും നെന്മാറ സ്വദേശികളാണ്. നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ അവധി ആയതിനാല്‍ പകരമെത്തിയ ആളാണ് സുധീര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.