മോസ്‌കോ: ഇന്‍സ്റ്റഗ്രാമിലൂടെ പ്രശസ്തയായ യുവസുന്ദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ചു. 85000 ഫോളോവേഴ്‌സുള്ള റഷ്യന്‍ യുവതിയുടെ മൃതദേഹമാണ് മോസ്‌കോ നഗരത്തിലെ സ്വന്തം ഫ്‌ലാറ്റിലെ റൂമിനുള്ളിലെ സ്യൂട്ട്‌കേസില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.[www.malabarflash.com]
ഏകതറീന കരാഗ്ലനോവയാണ് (24) കൊല്ലപ്പെട്ടത്. സുഹൃത്തുമൊത്ത് നെതര്‍ലന്‍ഡ്‌സിലേക്ക് ജന്മദിനാഘോഷത്തിനായി യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം.
ഏകതറീന കരാഗ്ലനോവയാണ് (24) കൊല്ലപ്പെട്ടത്. സുഹൃത്തുമൊത്ത് നെതര്‍ലന്‍ഡ്‌സിലേക്ക് ജന്മദിനാഘോഷത്തിനായി യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകതറീനയുമായി ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഫ്‌ലാറ്റില്‍ തെരച്ചില്‍ നടത്തിയത്. സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഏകതറീനയെ കാണാതാകുന്നതിന് മുമ്പ് മുന്‍കാമുകന്‍ ഫ്‌ലാറ്റില്‍ വന്നിരുന്നതായി സൂചനയുണ്ട്. ഈയടുത്താണ് ഏകതറീന ഡോക്ടര്‍ ബിരുദം നേടിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഏകതറീനയെ കാണാതാകുന്നതിന് മുമ്പ് മുന്‍കാമുകന്‍ ഫ്‌ലാറ്റില്‍ വന്നിരുന്നതായി സൂചനയുണ്ട്. ഈയടുത്താണ് ഏകതറീന ഡോക്ടര്‍ ബിരുദം നേടിയത്.
No comments:
Post a Comment