ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി ഭാരം കുറക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷം പരിചരണം ലഭിക്കാതെ മരിച്ചു. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.[www.malabarflash.com]
330 കിലോ ഭാരമുണ്ടായിരുന്ന 55കാരനായ നൂറുല്‍ ഹുസൈനാണ് ശസ്ത്രക്രിയക്ക് ശേഷം ഐ സി യുവില്‍ ചികിത്സ ലഭിക്കാതെ മരിച്ചത്. പാക് സൈനിക ഹെലികോപ്റ്ററിലാണ് നൂറുല്‍ ഹുസൈനെ ലാഹോറിലെ ആശുപത്രിയിലെത്തിച്ചത്.
ജൂണ്‍ 28ന് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. തുടര്‍ന്ന് നിരീക്ഷണത്തിനായി ഐ സി യുവിലേക്ക് മാറ്റി. ഇതിനിടെ ആശുപത്രിയില്‍ മരിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിക്കും ജീവനക്കാര്‍ക്കും നേരെ അക്രമമഴിച്ച് വിട്ടു.

ഇതില്‍ ഭയന്ന ജീവനക്കാര്‍ ആശുപത്രി വിട്ട് ഓടിയതോടെ നൂറുല്‍ ഹുസൈന്‍ ഐ സി യുവില്‍ തനിച്ചാവുകയും പരിചരണം ലഭിക്കാതെ മരിക്കുകയുമായിരുന്നു.
ഐ സി യുവില്‍ കഴിഞ്ഞിരുന്ന മറ്റൊരു രോഗിയും മരിച്ചിട്ടുണ്ട്. വീടിന്റെ മതില്‍ പൊളിച്ചാണ് നൂറുലിനെ ആശുപത്രിയിലെത്തിച്ചിരുന്നത്.
No comments:
Post a Comment