Latest News

3 മാസമായി റേഷൻ വാങ്ങാത്ത 70,000 പേർ മുൻഗണനാ ലിസ്റ്റിന് പുറത്ത്

തിരുവനന്തപുരം : കഴിഞ്ഞ 3 മാസമായി തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാത്ത 70,000 പേരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കി. ഒഴിവാക്കപ്പെട്ടവരെ മുൻഗണനേതര പട്ടികയിലേക്കാണ് മാറ്റുന്നത്.[www.malabarflash.com]

ഒഴിവാക്കിയവരുടെ പട്ടിക ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. കാർഡ് ഉടമകൾക്ക് പരാതിയുണ്ടങ്കിൽ ജില്ലാ സപ്ലൈ ഓഫീസറെ സമീപിക്കാം. പരാതി വസ്തുതാപരമാണെങ്കിൽ പട്ടികയിൽ നിലനിറുത്തുമെന്നും ഉത്തരവിൽ പറയുന്നു. 

സ്ഥലത്തില്ലാത്തവർ, അതിസമ്പന്നർ, അനർഹമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവർ, എന്നിവരെ കണ്ടെത്തി ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യം.

അതേസമയം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതിന് വേണ്ടി ഒരു ലക്ഷത്തോളം പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഒഴിവാക്കുന്നവരുടെ സ്ഥാനത്ത് ഇവരെ ഉൾപ്പെടുത്തും. 

കേന്ദ്രം 1,54,800 പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇതിൽ 70,000 പേർ സ്ഥിരമായി റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ ഇവർക്കുള്ള വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.