Latest News

ടിക്ക്‌ ടോക്ക് വീഡിയോയ്ക്കായി തടാകത്തിലിറങ്ങി നൃത്തം ചെയ്ത യുവാവ് മുങ്ങി മരിച്ചു

മെഡ്ചാല്‍: ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കവെ ഹൈദരാബാദില്‍ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം.[www.malabarflash.com]

നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ടിക് ടോക്കിലേക്കുള്ള വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം വെള്ളത്തില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാന്‍ നിന്നുകൊടുത്തു. ഇതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.

നീന്താനറിയാത്ത നരസിംഹയുടെ കാല്‍ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും ആരും രക്ഷക്കെത്തിയില്ല. വ്യാഴാഴ്ചയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.