Latest News

കുട്ടികൾക്ക് സൗജന്യ വിസയുമായി യുഎഇ

അബുദാബി: പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് യുഎഇ സന്ദർശനത്തിന് സൗജന്യ വിസ. ഫെഡറൽ അതോറിറ്റി ഫോർ എഡെന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആണ് ഈ  മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കുക.[www.malabarflash.com] 

കഴിഞ്ഞ വർഷം യുഎഇ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും ഒട്ടേറെ കുട്ടികൾ രക്ഷിതാക്കളോടൊപ്പം ഇവിടെയെത്തുകയും ചെയ്തിരുന്നു. എല്ലാ വര്‍ഷവും ഈ കാലയളവിൽ സൗജന്യ വീസ അനുവദിക്കും.

സാധാരണ ഗതിയിൽ 350 ദിർഹമാണ് കുട്ടികളുടെ വിസാ ഫീസ് നിരക്ക്.

മാതാവോ പിതാവോ ആരെങ്കിലും ടൂറിസറ്റ് വിസയിൽ വരുന്നുണ്ടെങ്കിൽ അവരോടൊപ്പമെത്തുന്ന കുട്ടികൾക്ക് മാത്രമേ സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഈ  വേനൽക്കാലത്ത് യുഎഇയിലെത്തുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഫോറീനേഴ്സ് അഫയേഴ്സ് ആൻ‍ഡ് പോർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകൻ റാഷിദി പറഞ്ഞു. അതോറിറ്റിയുടെ സ്മാർട് ആപ്പായ ICA UAE e-channels വഴി സൗജന്യ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ www.ica.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.