ഗോണ്ടിയ (മഹാരാഷ്ട്ര): സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പ്രതിഭാ ഡോങ്ക്രെ (51) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു അവര്‍. മഹരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ഇരിട്ടോലയിലെ സില്ല പരിഷത് സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്.[www.malabarflash.com]
രാവിലെ 11.15 ന് ഭര്‍ത്താവ് ദിലീപ് ഡോങ്ക്രെ സ്‌കൂളിലെത്തി പ്രതിഭയുടെ കാബിനിലേക്ക് കയറിചെന്ന് വഴക്കുണ്ടാക്കി. വാക്കുതര്‍ക്കത്തിനിടയില്‍ മഴു ഉപയോഗിച്ച് പ്രതിഭയെ തുടരെ വെട്ടി കൊലപ്പെടുത്തി.
തുടര്‍ന്ന് ദിലീപ് സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
മദ്യപാനിയായ ദിലീപ് പ്രതിഭയെ പണത്തിനുവേണ്ടി ഉപദ്രവിക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ജനുവരി മുതല്‍ പിരിഞ്ഞു താമസിച്ചു വരികയായിരുന്നു.
ദിലീപിനു വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു.

No comments:
Post a Comment