ലക്നോ: ഉത്തര്‍പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തു.[www.malabarflash.com]
തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നേരത്തെ, സ്വാമി ചിന്മായാനന്ദ് പീഡിപ്പിച്ചെന്ന ആരോപണവുമായി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതായത്.
ചിൻമയാനന്ദ് ഡയറക്ടറായ എസ്എസ് ലോ കോളജിലെ വിദ്യാർഥിനിയെയാണ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കാണാതായത്. ചിൻമയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം.
ചിൻമയാനന്ദിനെ കുടുക്കാനുള്ള തെളിവുകൾ തന്റെ പക്കലുള്ളതിനാൽ അദ്ദേഹം തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പോലീസും ജില്ലാ മജിസ്ട്രേറ്റും മറ്റെല്ലാവരും തന്റെ ഭാഗത്താണെന്നും തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നു സ്വാമി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തിൽ ഇടപെടണമെന്നും വീഡിയോയിൽ പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ശനിയാഴ്ച മുതൽ പെണ്‍കുട്ടിയെ ഹോസ്റ്റലിൽനിന്നു കാണാതായി. ചിൻമയാനന്ദിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിരുന്നില്ല.

No comments:
Post a Comment