കോൽക്കത്തെ: വർഷങ്ങൾക്കിപ്പുറം കേരളത്തിന്റെ അഭിമാനത്തിന് കിരീട നേട്ടത്തിന്റെ പകിട്ടണിയിച്ച് ഗോകുലം എഫ്സി ഡ്യൂറന്റ് കപ്പ് സ്വന്തമാക്കി. 2-1ന് സർവപ്രതാപികളായ മോഹൻ ബഗാനെ കെട്ടുകെട്ടിച്ചാണ് ഗോകുലം ഇതിഹാസസമാനമായ കിരീടം സ്വന്തമാക്കിയത്.[www.malabarflash.com]
ഇരട്ട ഗോൾ നേടിയ മാർക്കസ് ജോസഫാണ് ഗോകുലത്തിന് സ്വപ്നതുല്യമായ നേട്ടം സമ്മാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും 52ാം മിനിറ്റിലുമാണ് ക്യാപ്റ്റൻ മാർക്കസ് ജോസഫ് കേരളത്തിന്റെ അഭിമാനത്തെ കൈപിടിച്ചുയർത്തിയത്.
മത്സരത്തിന്റെ 63 ശതമാനവും പന്ത് കൈവശം വച്ചിട്ടും 16 തവണ കിരീടം ചൂടിയ ബഗാന് ഒരു ഗോൾ മാത്രമാണ് മടക്കാനായത്. 64-ാം മിനിറ്റിൽ സാൽവദോർ പെരസ് മാർട്ടിനസിന്റെ വകയായിരുന്നു ആ ഏക ഗോൾ. ബഗാൻ ഗോളി ദേബ്ജിത്ത് മജുംദാർ ഹെൻറി കിസിക്കെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റിയാണ് മാർക്കസ് ആദ്യം ലക്ഷ്യത്തിലെത്തിച്ചത്.
രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ മാർക്കസ് ബഗാൻ ആരാധകരുടെ നെഞ്ചിൽ വീണ്ടും തീകോരിയിട്ടു. മാർക്കസിന്റെ കിക്ക് രണ്ടാമതും ലക്ഷ്യം കണ്ടു. മാർക്കസിന്റെ ഇടങ്കാലൻ കിക്ക് ഗോളിയെ മറികടന്ന് ബഗാൻ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പറന്നിറങ്ങുകയായിരുന്നു. ഇതോടെ ടൂർണമെന്റിലാകെ മാർകസിന്റെ ഗോൾ നേട്ടം 11 ആയി.
ഗ്രൂപ്പ് ഘട്ടത്തിൽ തോല്‍വിയറിയാതെ സെമിയിലെത്തിയ കേരള ടീം സെമിയിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഡ്യൂറന്റ്സ് കപ്പ് നേടുന്ന രണ്ടാമത്തെ മാത്രം കേരള ടീമാണ് ഗോകുലം എഫ്സി. 1997ൽ എഫ്സി കൊച്ചിനാണ് ഇതിനു കേരളത്തിന്റെ യശസുയർത്തിയത്.

No comments:
Post a Comment