Latest News

ജിദ്ദയില്‍ വാഹനാപകടം; വയനാട് വെള്ളമുണ്ട സ്വദേശി മരിച്ചു

ജിദ്ദ: സഊദിയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ വയനാട് വെള്ളമുണ്ട സ്വദേശി മരിച്ചു. വെള്ളമുണ്ട കിണറ്റിങ്കല്‍ കുമ്പളക്കണ്ടി അമ്മദിന്റെ മകന്‍ നൗഫല്‍ (34) ആണ് മരിച്ചത്.[www.malabarflash.com]

ജിദ്ദയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്ന നൗഫല്‍ സഞ്ചരിച്ച വാഹനം മക്ക ജിദ്ദ ഹൈവേയില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ നൗഫല്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം ജിദ്ദയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
മാതാവ് : കോളോത്ത് റംല. ഭാര്യ : ഷര്‍മിള ര.ണ്ടുമക്കളുണ്ട് .നടപടിക്രമങ്ങള്‍ പൂര്‍ത്തിക്കരിക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.